ഒരു മഴ കൂടി പെയ്താല്‍
തോണി ഇറക്കാമായിരുന്നെന്ന്
കടത്തുകാരന്‍

ഒരു മഴ കൂടീ പെയ്താല്‍
മത്തന്‍ നടാമായിരുന്നെന്ന്
അമ്മ

ഒരു മഴ കൂടി പെയ്താല്‍
അയലത്തെ ജാനുവിന്റെ വീട് ചോരുമെന്ന്
അച്ഛന്‍

ഒരു മഴ കൂടി പെയ്താല്‍
വടക്കേടത്തെ കുളം നിറയുമെന്ന്
ചേച്ചി

ഒരു മഴ കൂടി പെയ്താല്‍
കുന്നു കയറി
തോടിറങി
മഴ കുളിച്ച്
പനി പിടിപ്പിച്ച് കിടക്കാമായിരുന്നെന്ന്
പനിക്കുട്ടി.

by